karshakavedhi

നെടുംകുന്നം : താലൂക്ക് റബർ കർഷക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷക സമ്മേളനം കർഷകവേദി പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. റബർ കർഷകർക്ക് ഉത്തേജനഫണ്ട് 250 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് അഡ്വ. പി.സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാമള, ബാബു കാട്ടൂർ, ജസ്റ്റിൻ തോമസ്, ഡൊമിനിക് സാവിയോ, എം.ജെ. വർഗീസ് എന്നിവർ പങ്കെടുത്തു.