കോട്ടയം: തന്നെ വധിക്കുമെന്ന് ഭീഷണിസന്ദേശം ലഭിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ പരാതി. പൗരത്വ നിയമഭേദഗതിക്കെതിരെ ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥികളെ തെരുവിലിറക്കിയതിനെ വിമർശിച്ചതിന് പിന്നാലെയാണ് വിദേശത്ത് നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.