പാലാ: 28-ാമത് ഹിന്ദു മഹാസംഗമത്തിന്റെ ഭാഗമായി 11,12 തീയതികളിൽ വിദ്യാർത്ഥികൾക്കായി അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിൽ നടത്തുന്ന കലാവൈജ്ഞാനിക മത്സരങ്ങളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാല് വരെ നീട്ടി.നഴ്‌സറി, എൽ.പി, യു.പി,എച്ച് എസ്,എച്ച് എസ് എസ്,കോളേജ് വിഭാഗങ്ങളിലാണ് മത്സരം. 11ന് രാവിലെ 9.30 മുതൽ രചനാ മത്സരങ്ങൾ, 2മുതൽ നേഴ്‌സറി, എൽ.പി, യു.പി. വിഭാഗം ചിത്രരചനാ മത്സരം. 12ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ. നേഴ്‌സറി ഗീതം, കഥാകഥനം, അഭിനയ ഗാനം, ഭഗവത് ഗീത(ഗീതാധ്യാനം ആദ്യ അഞ്ച് ശ്ലോകം),വിവേകാനന്ദ സൂക്തം, ഫാൻസിഡ്രസ്, യു.പി വിഭാഗം പ്രസംഗം, മലയാളംസംസ്‌കൃതം,
കീർത്തനം (സാമ്പ്രദായികം, ശ്രാസ്ത്രീയം), പ്രശ്‌നോത്തരി, പദ്യം ചൊല്ലൽ (മലയാളംസംസ്‌കൃതം), രാമായണം വായന (ബാലകാണ്ഡം), വിവേകാനന്ദ സൂക്തം,ലളിതഗാനം,ദേശഭക്തിഗാനം, ഭജന,വഞ്ചിപ്പാട്ട് ,എൽ പി വിഭാഗം പ്രസംഗം(മലയാളം),പ്രശ്‌നോത്തരി,പുരാണകഥാകഥനം,ജ്ഞാനപ്പാന ചൊല്ലൽ, ഭഗവത് ഗീത12-ാം അദ്ധ്യായം, പദ്യം ചൊല്ലൽ (മലയാളം),വിവേകാനന്ദ സൂക്തം, വായന മത്സരം. വ്യക്തിഗത ഇനങ്ങളിൽ പരമാവധി 4 ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിൽ 2 എണ്ണത്തിലും മാത്രമേ മത്സരിക്കാൻ പാടുള്ളൂ.