കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷക അവകാശ സംരക്ഷണ കൂട്ടായ്മയും ഉപവാസ സമരവും ഇന്ന് കോട്ടയത്ത് നടത്തും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കോട്ടയം കളക്ടറേറ്റ് പടിക്കലാണ് കർഷക കൂട്ടായ്മയും ഉപവാസ സമരവും നടത്തുന്നത്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തി കാർഷിക മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂരിന്റെ നേതൃത്വത്തിൽ 150 കർഷക പ്രതിനിധികൾ ഉപവാസ സമരത്തിൽ പങ്കെടുക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 1000തോളം കർഷകർ കർഷക കൂട്ടായ്മയിൽ പങ്കാളികളാകും. കോട്ടയം അതിരൂപത മെത്രാപ്പോലീത്തമാത്യു മൂലക്കാട്ട്, സഹായ മെത്രാൻ ജോസഫ് പണ്ടാരശ്ശേരിൽ , തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, പി.സി. ജോർജ്ജ്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോനാ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, അഡ്വ. വി.സി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോർജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, സ്റ്റീഫൻ ജോർജ്ജ് , സിറിയക് ചാഴികാടൻ തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ കർഷക കൂട്ടായ്മയ്ക്കും ഉപവാസ സമരത്തിനും അഭിവാദ്യമർപ്പിക്കും.