പനമറ്റം: വെളിയന്നൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവവും ഭാഗവതസപ്താഹയജ്ഞവും ആറിന് ആരംഭിക്കും. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. പുന്നപ്ര കെ.ഡി. രാമകൃഷ്ണനാണ് യജ്ഞാചാര്യൻ.
ആറിന് വൈകിട്ട് ആറിന് വിഗ്രഹഘോഷയാത്ര. തുടർന്ന് വിഗ്രഹപ്രതിഷ്ഠ മേൽശാന്തി കല്ലൂർഇല്ലം വാസുദേവൻ നമ്പൂതിരി നിർവഹിക്കും. ഏഴിന് ഭദ്രദീപ പ്രകാശനം, ഭാഗവത മാഹാത്മ്യപ്രഭാഷണം. ഏഴ് മുതൽ 12 വരെ രാവിലെ 6.30 മുതൽ ഭാഗവതപാരായണം. ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് ഭജന, ഭാഗവതപ്രഭാഷണം എന്നിവ നടക്കും. 9ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം, വൈകിട്ട് 6.45ന് വിദ്യാരാജഗോപാലാർച്ചന. 11ന് രാവിലെ 11ന് സ്വയംവരഘോഷയാത്ര, 11.30ന് രുഗ്മിണിസ്വയംവരം, 6.45ന് സർവൈശ്വര്യപൂജ. 12ന് രാവിലെ 11ന് നവഗ്രഹപൂജ, 13ന് രാവിലെ 11ന് ഭാഗവത സംഗ്രഹം, അവഭൃതമംഗലസ്‌നാനം, ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് കരാക്കെ ഗാനമേള. 14ന് രാവിലെ എട്ടിനും വൈകിട്ട് 5.30നും തിരുമുമ്പിൽ പറ, ഏഴിന് താലപ്പൊലി ഘോഷയാത്ര, 9ന് തിരുവാതിര-ഉമാമഹേശ്വര തിരുവാതിര സംഘം, പനമറ്റം. 9.30ന് നാദമഞ്ജരിഫ്യൂഷൻ. 15ന് രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹവനം, എട്ടിനും വൈകിട്ട് 5.30നും തിരുമുമ്പിൽ പറ. 10ന് നവകം, സർപ്പപൂജ, 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് കൊട്ടിപ്പാടി സേവ, 8.30ന് തിരുവാതിര-ശ്രീധർമ്മശാസ്താ തിരുവാതിരസംഘം, പനമറ്റം. 9ന് രാഗം താനംപല്ലവി ശാസ്ത്രീയ നൃത്തപരിപാടി.