ncc
ലഹരി വിമുക്ത റാലി എന്‍.സി.സി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബിഗേഡിയര്‍ സുനില്‍കുമാര്‍ എന്‍ വി ഫ്‌ളാഗ് ഓഫ് ചെയ്തുന്നു .

അടിമാലി: പാറത്തോട് സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നുവരുന്ന ദശദിനക്യാമ്പിന്റെ ഭാഗമായി പാറത്തോട് ടൗണിൽ 600 എൻ.സി.സി കേഡറ്റുകൾ അണി നിരക്കുന്ന ലഹരി വിമുക്ത സന്ദേശ റാലി നടത്തി .
പാറത്തോട് ബീനാമോൾ സ്റ്റേഡിയത്തിൽ നിന്നുമാണ് 33 കെ ബറ്റാലിയൻ നെടുംകണ്ടതിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചത് .എൻ.സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബിഗേഡിയർ സുനിൽകുമാർ എൻ വി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു .റാലി പാറത്തോട് ടൗണിൽ എത്തിയതോടെ നടന്ന ഫ്‌ലാഷ് മോബും തെരുവുനാടകവും ഏറെ ശ്രദ്ധേയമായി. . സെന്റ് ജോർജ് സ്‌കൂൾ പ്രധാന അദ്ധ്യാപകൻ വി .വി. ലൂക്ക , പി ടി എ പ്രസിഡന്റ് ബിജുവളോൻപുരയിടം, വൈസ് പ്രസിഡന്റ് ഷാജി പുന്നിലം തുടങ്ങിയവർ സംസാരിച്ചു .പരിപാടികൾക്ക് 33 കേരളബറ്റാലിയൻ എൻ.സി.സി യുടെ കമാൻഡിങ് ഓഫീസർ കേണൽ സജീന്ദ്രൻ സി ,പാറത്തോട് സ്‌കൂളിലെ അസോ. എൻ.സി.സി ഓഫീസർ മധു കെ ജയിംസ് , ലെഫ് ടോണി ഡൊമിനിക് , എ.എൻ.ഒ മാരായ തോമസ്‌ജെയിംസ്, ,രതീഷ് കുമാർമഞ്ജു പി സി, സെലിൻ മൈക്കിൾഎന്നിവർ നേതൃത്വം നൽകി.