അടിമാലി: മുന്നാറിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ ഹരിത ചെക്ക്‌പോയിന്റുകൾ സ്ഥാപിച്ച് മൂന്നാർ പഞ്ചായത്തും ജില്ലാ ഹരിതമിഷനും. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണൻ നിർവഹിച്ചു. പഴയമൂന്നാർ ഹെഡ്വർക്‌സ് ജലായശത്തിന് സമീപമാണ് പ്ലാസ്റ്റിക്ക് പരിശോധനകൾ കർശനമാക്കാൻ ആദ്യ ചെക്ക് പോയിന്റ് തുടങ്ങിയത്. മൂന്നാറിലേക്ക് പ്രവേശിക്കുന്ന സന്ദർശകരുടെ വാഹനങ്ങളിൽ പ്ലാസ്റ്റിക്കുണ്ടോയെന്ന് പരിശോധിച്ച ശേഷമെ സന്ദർശനത്തിന് അനുവദിക്കുകയുള്ളു. വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ബാഗുകൾ ശേഖരിച്ചശേഷം പകരം സൗജന്യമായി തുണിസഞ്ചികൾ നൽകി.