kattilavayippu

വൈക്കം: എസ്. എൻ. ഡി. പി. യോഗം കരിപ്പാടം 126 ാം നമ്പർശാഖയ്ക്ക് കരിപ്പാടം പടിത്തറയിൽ അക്ഷയ് പ്രമോദ് വഴിപാടായി നിർമ്മിച്ച് നൽകുന്ന ദേവീ ക്ഷേത്രത്തിന്റെ കട്ടിളവയ്പ്പ് ക്ഷേത്രം തന്ത്രി വൈക്കം സനീഷ് നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് കെ. ആർ. സുശീലൻ, സെക്രട്ടറി എ. കെ. വിനീഷ്, യൂണിയൻ കൗൺസിലർ എം. പ്രഭാകരൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ജി. സനുമോൻ, കൺവീനർ കെ. എസ്. സജീവ്, അക്ഷയ്പ്രമോദ്, കെ. എം. സദാനന്ദൻ, ഓമന ചന്ദ്രൻ, സിനി ബിനോയ്, സിബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.