befi

കോട്ടയം: ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'പണിയെവിടെ? പണമെവിടെ?' എന്ന മുദ്രാവാക്യമുയർത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ നയിക്കുന്ന ദക്ഷിണമേഖലാ സാംസ്‌കാരിക കലാജാഥ കോട്ടയം ജില്ലയിൽ എത്തി.

ഇന്നലെ വൈകിട്ട് പെരുവയിൽ കലാജാഥയ്ക്ക് വരവേൽപ്പ് നൽകി. ജില്ല സഹകരണ ആശുപത്രി സെക്രട്ടറി സി.ജെ. ജോസഫ് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഷാജു ആന്റണി, കെ.എസ്. രമ, ജയരാജ്, എം.എസ്. സുഗന്ധി, മാണി തോമസ് . കെ.ജി. രമേശൻ, വി.പി. ശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു. ബെഫി ജില്ല പ്രസിഡന്റ് കെ.പി.ഷാ സ്വാഗതവും, ജില്ല ട്രഷറർ അബ്ബൽ ജലീൽ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 9ന് കുറവിലങ്ങാട് , 11ന് ഏറ്റുമാനൂർ , ഉച്ചക്ക് 1ന് കഞ്ഞിക്കുഴി , വൈകിട്ട് 3.15ന് കുമരകം എന്നിവിടങ്ങളിൽ കലാജാഥക്ക് സ്വീകരണം നൽകും.