വൈക്കം: ബി.ജെ.പി വൈക്കം നയോജകമണ്ഡലം പ്രസിഡന്റായി വിനൂബ് വിശ്വം ചുമതലയേറ്റു. വൈക്കം വ്യാപാര ഭവനിൽ വച്ചു ബൂത്ത് പ്രസിഡന്റ് ഉപരി ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ഐക്യകൺഠമായാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കർഷക മോർച്ച മുൻ നിയോജകമണ്ഡലം പ്രസിഡന്റും, നിലവിൽ ബിജെപി നിയോജകമണ്ഡലം സെക്രട്ടറിയുമാണ് വിനൂബ് വിശ്വം. ചടങ്ങിൽ ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് പി. സുനിൽകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ആർ.സുഭാഷ്, രൂപേഷ്. ആർ.മേനോൻ, ജില്ലാ കമ്മിറ്റി അംഗം വി. ശിവദാസ്. യുവമോർച്ച സെക്രട്ടറി കെ.ആർ. ശ്യംകുമാർ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. പി.കെ ഷാജി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പദ്മകുമാർ അഴീക്കൻ, മുനിസിപ്പൽ കൗൺസിലർസ് ആയ മോഹനകുമാരി ശിവദാസ്, ശ്രീകുമാരി.യൂ. നായർ, കെ.ആർ.രാജേഷ്, നിയോജകമണ്ഡലം സെക്രട്ടറി ലേഖ അശോകൻ, എം.ആർ.ഷാജി, അഡ്വ. അജിത് ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു