g

പാലാ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് പാലാ രൂപത വാർഷികം 'ഗ്ലോറിയ' പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. സിറിൽ തയ്യിൽ ആമുഖപ്രഭാഷണം നടത്തി. എസ്.എം.വൈ.എം പാലാ രൂപതയുടെ വാർഷിക പത്രമായ യുവശബ്ദത്തിന്റെ പ്രകാശന കർമവും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ നടത്തി. ഫാ. ഇമ്മാനുവേൽ കാഞ്ഞിരത്തുങ്കൽ, ഫാ.ജോസഫ് ചീനോത്തുപറമ്പിൽ, എ.എസ്.ഐ ബിനോയ് തോമസ്, പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവേൽ, പാലാ ജനറൽ ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ. അഞ്ജു. സി.മാത്യു, പി.എച്ച്.ഡി ലഭിച്ച സി.മോനിക്ക എസ്.എച്ച്, എബി ജെ. ജോസ്, മികച്ച നേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡിനു എം. ജോയി എന്നിവർക്ക് പ്രത്യേക പുരസ്‌കാരം നൽകി.