അടിമാലി: മഴയെ തുടർന്ന് ആളൊഴിഞ്ഞ വീട്ടിൽ കയറി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് കെട്ടിടത്തിന്റെ മുൻഭാഗം ഇടിഞ്ഞു വീണ് ഗുരുതര പരിക്ക്.. മച്ചിപ്ലാവ് പാറേക്കുടി അരുണി (31) നാണ് പരുക്കേറ്റത് .ഇന്നലെ വൈകിട്ട്നാലിനോടെയാണ് സംഭവം .ചാറ്റുപാറ സ്വദേശി രാമകൃഷ്ണന്റെ പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ മഴ പെയ്തു ഇതോടെ രാമകൃഷ്ണന്റെ വീട്ടിൽ കയറി നിന്നു ഈ സമയം വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു ദേഹത്ത് പതിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ അരുണിനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോതമംഗലത്തെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിച്ചു