nagaresh

വൈക്കം: മഹാപ്രളയത്തിലുണ്ടായ ദുരിതങ്ങളിൽ നിന്നും ജനങ്ങളെ കൈപിടിച്ച് കയറ്റുവാനും, പകർച്ചവ്യാധികൾ തടയുവാനും, നഷ്ടങ്ങൾ നേരിട്ടവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കുവാനും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നടത്തിയ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു.
മറവൻതുരുത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും, നിർവ്വഹണ ഉദ്യോഗസ്ഥർക്കും നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തിയ വിമുക്തി ലഹരി വർജ്ജന ബോധവൽക്കരണ ക്ലാസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഡ്വ. പി. വി. കൃഷ്ണകുമാർ, പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ, സെക്രട്ടറി മീര എൻ. മേനോൻ, പി. വി. പ്രസാദ്, ബിന്ദു സുനിൽ, ബിന്ദു പ്രദീപ്, കറുത്തകുഞ്ഞ്, കനകമ്മ, രമാദേവി, സുഷമ സന്തോഷ് എന്നിവർ പ്രസംഗിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ ഹരി, മൃദുല, ഹരിഹരൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു.