archana-jpg

വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിലെ കനകധാരായജ്ഞത്തിന്റെ നാലാം ദിവസം രാവിലെ തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അർച്ചനാ കലശപൂജ നടത്തി.
തുടർന്ന് പത്ത് വേദപണ്ഡിതന്മാരുടെ കാർമ്മികത്വത്തിൽ കനകധാരായജ്ഞവും ലക്ഷാർച്ചനയും നടത്തി. യജ്ഞമണ്ഡപത്തിൽ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ധന്വന്തരീഹോമവും നടത്തി. പാടിവട്ടം ദാമോദരൻ നമ്പൂതിരി, മുരിങ്ങൂരില്ലത്ത് സനു നമ്പൂതിരി, സുന്ദരൻ എമ്പ്രാന്തിരി, സത്യനാരായണൻ എമ്പ്രാന്തിരി, മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായിരുന്നു. ധന്വന്തരീഹോമ സമർപ്പണത്തിനു ശേഷം യജ്ഞകലശാഭിഷേകവും ഉച്ചപൂജയും നടത്തി.