a

പാലാ: സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ മലയാളി സുഹൃത്ത് അഡ്വ. വി.കെ. ബിജുവിന്റെ കിടങ്ങൂരിലെ വസതിയിൽ ഇന്നലെ രാത്രി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. കിടങ്ങൂർ ക്ഷേത്രത്തിനു സമീപം വേളൂർ വെട്ടത്ത് കുടുംബാംഗമാണ് അഡ്വ. വി.കെ. ബിജു. ഗവർണ്ണറുടെ ഭാര്യ രേഷ്മയും സുപ്രീം കോടതിയിൽ അഭിഭാഷകയാണ്. ട്രിപ്പിൾ തലാഖ്, മുത്തലാഖ്, ശബരിമല സ്ത്രീ പ്രവേശന കേസ്സുകൾ നടത്തുന്ന അഡ്വ. വി.കെ. ബിജു സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്ന് അഡ്വ. വി.കെ. ബിജു പറഞ്ഞു. ഇന്നലെ രാത്രി 7.45 ഓടെ അഡ്വ. ബിജുവിന്റെ വീട്ടിലെത്തിയ ഗവർണ്ണർ 9 മണിയോടെ ആണു മടങ്ങിപ്പോയത്. ബിജുവും അമ്മ ജഗദമ്മയും ചേർന്നാണ് സ്വീകരിച്ചത്. ദില്ലിൽ സ്ഥിരതാമസമാക്കിയ അഡ്വ.വി.കെ. ബിജു കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. നാളെ ദില്ലിക്ക് മടങ്ങും ഭാര്യ ഹർഷ ദില്ലിയിൽ അദ്ധ്യാപികയാണ്. ആദിത്യ കൃഷ്ണ, ആദി ദേവ് എന്നിവരാണ് മക്കൾ.