ചങ്ങനാശേരി : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ചങ്ങനാശേരിയിൽ കാൽനട പ്രചരണ ജാഥകൾക്ക് തുടക്കംകുറിച്ചു. വാഴപ്പള്ളി പഞ്ചായത്തിലെ ജാഥ പുന്നമൂട് ജംഗ്ഷനിൽ ജാഥാ ക്യാപ്ടൻ ടി. എസ്. നിസ്താറിന് പതാക കൈമാറിക്കൊണ്ട് എ.ഐ.ടി.യു.സി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ടി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം കെ.ഡി. സുഗതൻ, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം സുകുമാരൻ നെല്ലിശേരി, എം.എൻ. മുരളീധരൻ നായർ എൻ.കെ. ബിജു, എം.ആർ. പ്രസാദ്, പി.എസ്. രാജേഷ്, കെ.ജെ. സുരേന്ദ്രൻ, ടി.കെ. സാബു തുടങ്ങിയവർ പ്രസംഗിച്ചു. വാഴപ്പള്ളി പഞ്ചായത്തിലെ ജാഥ മടുക്കുംമൂട് ജംഗ്ഷനിൽ ജാഥാ ക്യാപ്ടൻ കെ. ലക്ഷ്മണന് പതാക കൈമാറിക്കൊണ്ട് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഷാജി ജോർജ്, കെ.എസ്. ശശികല, എ.എം. തമ്പി, പി.കെ. ഹരിദാസ്, സി. സനൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ടൗണിലെ ജാഥാ വട്ടപ്പള്ളി ജംഗ്ഷനിൽ ജാഥാ ക്യാപ്ടൻ ടി. പി. അജികുമാറിന് പതാക കൈമാറി ക്കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.എച്ച്. അഷറഫ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ.ഐ.ടി.യു.സി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ. മാധവൻ പിള്ള, സി.ഐ.ടി.യു ഏരിയ ജോ. സെക്രട്ടറി, പി.എ. നിസാ,ർ കെ. സുദർശനൻ, ബാബു ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.