കോട്ടയം: ബൈക്കിലെത്തിയ രണ്ടുപേർ റോഡിലൂടെ നടന്നുപോയ വയോധികയെ ആക്രമിച്ച് ബാഗും പണവും തട്ടിയെടുത്തതായി പരാതി. ഒളശ കണ്ണംപള്ളിൽ അന്നമ്മ മാത്യുവിന്റെ 11000 രൂപയാണ് നഷ്ടപ്പെട്ടത്. എസ്.ബി.ഐ ശാഖയിൽ നിന്ന് പിൻവലിച്ച പണവുമായി നടന്നുപോയപ്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ ബാഗ് തട്ടിയെടുക്കകയായിരുന്നു. ആക്രമണത്തിനിടെ അന്നമ്മ നിലത്തുവീണെങ്കിലും കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നമ്മയുടെ പരാതിയെത്തുടർന്ന് വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.