കോട്ടയം: അരൂക്കുഴിയിൽ പട്ടാപ്പകൽ വീട്ടമ്മയെ നടുറോഡിൽ അടിച്ചുവീഴ്ത്തി മൂന്നു പവൻ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കണ്ണൂർ സ്വദേശിയായ മുഖ്യപ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സഹായിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാളെയും പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.