thi

കോട്ടയം: അനാഥരും ആലംബഹീനരുമായ കുട്ടികൾക്ക് അഭയമൊരുക്കുന്ന തിരുവഞ്ചൂരിലെ ഗവ.ചിൽഡ്രൻസ് ഹോം നക്ഷത്ര നിലവാരത്തിലേയ്ക്ക്. രണ്ടരക്കോടിരൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളാണ് ചിൽഡ്രൻസ് ഹോമിലും ഒബ്‌സർവേഷൻ ഹോമിലും ഒരുക്കിയിട്ടുള്ളത്. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ കുട്ടികളും ബാലവേലയിൽനിന്ന് മോചിപ്പിക്കപ്പെട്ടവർ ഉൾപ്പെടെയാണ് അന്തേവാസികൾ. ഡോർമെട്രികൾ, ബാത്ത്‌റൂം-ടോയ്‌ലറ്റ് ബ്ലോക്കുകൾ, 200 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയം പബ്ലിക് അഡ്രസ്സ് സിസ്റ്റം, പുതിയ ബാസ്‌ക്കറ്റ്ബാൾ കോർട്ട്, ഫുട്‌ബാൾ കോർട്ട്,​ മിനി ജിംനേഷ്യം, മിനി പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. എ.സി. ലൈബ്രറി,​ ആധുനിക സൗകര്യങ്ങളോടെയുള്ള സ്വരലയ ആഡിറ്റോറിയം എന്നിവയും പ്രത്യേകതയാണ്.

വിപുലമായ ചികിത്സാ സൗകര്യങ്ങൾ

*പാർട്ട്‌ടൈം മെഡിക്കൽ ഓഫീസറുടെ സേവനം

* തുടർചികിത്സയ്ക്ക് ജില്ലാ,​ മെഡിക്കൽ കോളേജ് ആശുപത്രി സേവനം
* സജീവമായി ഇടപെടാൻ രണ്ട് കൗൺസിലർമാർ

* മാനസിക പ്രശ്‌നങ്ങൾക്ക് തെറാപ്പി ചികിത്സയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവും

ചെലവ് 2.5 കോടി

* സംരക്ഷണഭിത്തികൾകെട്ടി ശിശുസൗഹാർദ്ദപരമായി സൗന്ദര്യവൽക്കരണത്തിന് 23.55 ലക്ഷം

* ഗ്രൗണ്ടിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി കെട്ടിടത്തിലും മിനി പാർക്കിലും 44 ലക്ഷം രൂപയുടെ നിർമാണം

* ചുറ്റുമതിൽ അറ്റകുറ്റപ്പണിക്ക് 19.50,000 ലക്ഷം

പുതിയ കെട്ടിടത്തിൽ

കോൺഫറൻസ് ഹാൾ, ഡോർമെട്രികൾ, സൂപ്രണ്ട് ഓഫീസ്, കൗൺസിലിംഗ് റൂം, കേസ് വർക്കർ റൂം, ചൈൽഡ് വെൽഫെയർ ഇൻസ്‌പെക്ടർ റൂം, സ്റ്റോർ റൂമുകൾ, സിക്ക് റൂം, അടുക്കള, ഭക്ഷണമുറി, ഓഫീസ് സൗകര്യങ്ങൾ

അഭിമാന നേട്ടം

'' സംസ്ഥാനത്തെ മികച്ച ശിശുസംരക്ഷണ കേന്ദ്രമായി കഴിഞ്ഞ 2 വർഷവും സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പ്രവർത്തനങ്ങൾ, കുട്ടികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ, അടിസ്ഥാന-ഭൗതിക സാഹചര്യങ്ങൾ, കഴിഞ്ഞ വർഷം നടപ്പിലാക്കിയ പ്രധാന പദ്ധതികൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം'' - ബി.മോഹനൻ സൂപ്രണ്ട്