പാലാ : തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. പറവൂർ രാകേഷ് തന്ത്രി, പെരുമ്പളം സി.എസ്. നാരായണൻ തന്ത്രി, മേൽശാന്തി രഞ്ചൻ ശാന്തി എന്നിവർ കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി ഭക്തർ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം ശ്രീഭൂതബലി, പറയെടുപ്പ് , അന്നദാനം. ആദി ലക്ഷ്മി സി.രാജിന്റെ ഭരതനാട്യം ജോബി പാലായും സംഘവും അവതരിപ്പിച്ച കോമഡി ഷോ എന്നിവ അരങ്ങേറി. ഇന്ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമം. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. 8 ന് അന്നദാനം. 8.15ന്, ശ്രീനാരായണ ഗുരുദേവനെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ച ഗോപാലൻ കണ്ണംകുളത്ത് (കല്ലുവെട്ടത്ത് ), കല്യാണി ശങ്കരൻ കല്ലുവെട്ടത്ത് എന്നിവരെ തലനാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാദരിക്കും.
8.30 മുതൽ മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന സൂപ്പർ മിറക്കിൾ മാജിക് ഷോ. നാളെ പുലർച്ചെ 5.30ന് മഹാഗണപതിഹോമം .വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.45ന് ദീപാരാധന, ഭഗവത് സേവ, 8 ന് അന്നദാനം. 8.30 ന് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന കാരിക്കേച്ചർ ഷോ. 6ന് രാവിലെ 5.30ന് മഹാഗണപതി ഹോമം.
വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി.രാത്രി 8 ന് ശ്രീഭൂതബലി., അന്നദാനം. 8.30 ന് നാടകം നമ്മളിൽ ഒരാൾ. 7ന് രാവിലെ 5.30ന് മഹാഗണപതി ഹോമം , 11ന് ഉച്ചപ്പൂജ, 6.45 ന് ദീപാരാധന, ഭജന, 8.30ന് ഗിന്നസ് അഭീഷ് പി. ഡൊമിനിക്കിന്റെ അത്ഭുത അഭ്യാസപ്രകടനം. 8 ന് വൈകിട്ട് 4 മുതൽ പകൽപ്പൂരം. കല്ലിടാംകാവ് ഭഗവതീ ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെടുന്നു. 8.30ന് വെടിക്കെട്ട്. തുടർന്ന് കാവടി ഹിഡുംബൻ പൂജ, രാത്രി 10ന് പള്ളിവേട്ട, പള്ളി നിദ്ര.

ആറാട്ടുത്സവ ദിനമായ 9ന് രാവിലെ മഹാഗണപതിഹോമം, കലശാഭിഷേകങ്ങൾ. വലിയകാണിക്ക. 9.30ന് ഗുരുപുരം ജംഗ്ഷനിൽ നിന്ന് കാവടി ഘോഷയാത്ര. 1ന് കാവടി അഭിഷേകം. തുടർന്ന് അന്നദാനം; വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളത്ത്. 7ന് ആറാട്ട്, തുടർന്ന് ആറാട്ടെതിരേൽപ്പ്. വനിതകളുടെ മെഗാ തിരുവാതിര .സേവ, കൊടിമരച്ചുവട്ടിൽ പറവെയ്പ്, കൊടി ഇറക്കൽ, കലശാഭിഷേകം, മംഗള പൂജ, രാത്രി 11ന് വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയാണു പ്രധാന പരിപാടികൾ