കോട്ടയം: പൗരത്വ ബില്ലിന് അനുകൂല നിലപാട് സ്വീകരിച്ചതിന് വിമർശിക്കുന്നവർ ആദ്യം ഭരണഘടന വായിച്ചു പഠിക്കണമെന്നും ഇപ്പോഴും താൻ സാധാരണക്കാരെ പോലെ തന്നയാണ് നടക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണരെ നടക്കാൻ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ ഉത്തരവാദിത്വമാണ് ഞാൻ നിറവേറ്റുന്നത്. രാഷ്ടപതി ഒപ്പിട്ട് നിയമമായ ബില്ലിനെതിരെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിയമസഭാ സമ്മേളനം നടത്തി പ്രമേയം പാസാക്കിയത് ശരിയല്ലെന്നാണ് പറഞ്ഞത്. ഹിസ്റ്ററി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയമാണ് നിയമസഭയിലും അവതരിപ്പിച്ചത്. മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും മാദ്ധ്യമ പ്രവർത്തകരോട് ഗവർണർ പറഞ്ഞു.