ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ മുൻ സെക്രട്ടറി പുതുപ്പറമ്പിൽ പി. ജി. തങ്കപ്പൻ (പരിയാരം തങ്കപ്പൻ, 77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് സഹോദരൻ പുതുപ്പറമ്പിൽ പി.ജി. ഉത്തമന്റെ വീട്ടുവളപ്പിൽ. 1981-88 കാലയളവിൽ യൂണിയൻ സെക്രട്ടറിയായിരുന്ന പി.ജി.തങ്കപ്പൻ യോഗം ബോർഡ് മെമ്പർ, യൂത്ത്മൂവ്മെന്റ് ആദ്യകാല യൂണിയൻ സെക്രട്ടറി, പരിയാരം ശാഖ സെക്രട്ടറി, പ്രസിഡന്റ്, യൂണിയൻ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാട്ടശേരിൽ പൊന്നമ്മ. മക്കൾ:ലേഖ, ലീന. മരുമക്കൾ: സുരേഷ്, ബൈജു.