കോട്ടയം: കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ സുവർണ്ണ ജൂബിലി സമാപനവും തിരുക്കുടുംബത്തിന്റെയും വി. സെബസ്ത്യാനോസിന്റയും തിരുനാളും ഇന്ന് മുതൽ 12 വരെ നടക്കും. ഇന്ന് വൈകുന്നേരം 3.30 ന് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തിൽ നിന്നും ആരംഭിക്കുന്ന ജൂബിലി സമാപന വിളംബര റാലിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കോട്ടയം അതിരൂപത വികാരി ജനറൽ വെരി. റവ. . ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകുന്നേരം 4 ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യൂ മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ കുർബാനയിൽ ഇടയ്ക്കാട്ട് ഫൊറോനയിലെ വൈദികർ സഹകാർമ്മികരായിരിക്കും. തുടർന്ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. 11ന് വൈകുന്നേരം 5ന് നടക്കുന്ന ആഘോഷമായ പാട്ടു കുർബാന.
സമാപന ദിനമായ 12 ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ റാസായ്ക്ക് ഫാ ജോൺ പൂച്ചക്കാട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 7ന് വിസ്മയ സന്ധ്യ.