kob-rajan-52-jpg

രാമപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹ്നം ഇടിച്ച് പരിക്കുപറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാമപുരം പുത്തൻപുരയ്ക്കൽ രാജൻ(അഗസ്റ്റിൻ 52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് 6.30 ന് ഫെഡറൽ ബാങ്കിന് സമീപം വച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട രാജനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച വാഹ്നം നിർത്താതെ ഓടിച്ചുപോയി. ശബരിമലയ്ക്ക്‌പോയി തിരികെ വരുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഭാര്യ ജോമ (അനിത) രാമപുരം പരവൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ നന്ദു, അനന്ദു. സംസ്‌കാരം ഇന്ന് 1.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.