കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒമ്പതിന് രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് എൻ.ഐ.സി ഹാളിൽ നടത്തും. ഫുൾ ടൈം റസിഡൻസ് വാർഡൻ തസ്തികയിലേയ്ക്ക് ബിരുദവും പ്രവൃത്തി പരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 22 നും 45നും ഇടയിൽ. പ്രതിമാസശമ്പളം 13,000 രൂപ.
എം.എസ്.സി/എം.എ സൈക്കോളജിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുള്ള 22 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൈക്കോളജിസ്റ്റ് (പാർട് ടൈം) തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. പ്രതിമാസം 7000 രൂപയാണ് ശമ്പളം.എം.എസ്.ഡബ്ല്യു/എം.എ. സോഷ്യോളജി/ എം.എ. സൈക്കോളജി/ എംഎസ്സി സൈക്കോളജി യോഗ്യതയും 22 നും 45 നും ഇടയിൽ പ്രായവുമുള്ളവർക്ക് ഫീൽഡ് വർക്കർ ആകാം. പ്രതിമാസം 10,500 രൂപ ശമ്പളം ലഭിക്കും. കുക്കിന് പ്രതിമാസം 8000 രൂപയാണ് ശമ്പളം. പ്രായം 25നും 50 നും ഇടയിൽ.
സാമൂഹ്യസേവനത്തിൽ തൽപ്പരരായ വനിതാ ഉദ്യോഗാർത്ഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. പാർട് ടൈം തസ്തിക ഒഴികെയുള്ളവയിൽ നിയമിക്കപ്പെടുന്നവർ ഇവിടെ താമസിച്ച് ജോലി ചെയ്യണം.