തെങ്ങണ : തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാമത് വാർഷിക പൊതയോഗവും കുടുംബസംഗമവും 5ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് കോട്ടയം കഞ്ഞിക്കുഴി ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിക്കും. പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മനോജ് മുഖ്യാതിഥിയായിരിക്കും. തത്വമസി പുരസ്‌ക്കാരം ഗുരു ശ്രേഷ്ഠ ഭവാനി ചെല്ലപ്പന് സമർപ്പിക്കും. ട്രസ്റ്റ് സെക്രട്ടറി എ.രാജനീഷ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ട്രസ്റ്റ് വൈസ് ചെയർമാൻ അസീം വി.പണിക്കർ, എം.ജി ചന്ദ്രമോഹൻ, എം.ഡി ഷാലി, ട്രഷറർ സന്ദീപ് സി.ആർ, ജോയിന്റ് സെക്രട്ടറി അരുൺ കെ. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ട്രസ്റ്റ് വൈസ് ചെയർമാൻ രാധാകൃഷ്ണൻ സ്വാഗതവും എം.കെ ഷിബു നന്ദിയും പറയും.