thoothutty-convension

തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടന്നുവരുന്ന ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും.

കൺവെൻഷന്റെ മൂന്നാംദിനമായ ഇന്നലെ വൈകിട്ട് 6.30 മുതൽ ബ്ര. ജോൺ പോൾ (യു.എ.ഇ), ബ്ര. പ്രിൻസ് (യു.എ.ഇ) എന്നിവർ വനചനസന്ദേശം നൽകി. രാവിലെ 9.30 മുതൽ 12.30 വരെ ആദ്യവെള്ളി ധ്യാനവും നടത്തപ്പെട്ടു. മേൽപ്പട്ട സ്ഥാനാരോഹണത്തിന്റെ 10ാം വർഷികമാഘോഷിക്കുന്ന ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോർ പീലക്‌സീനോസ് ഇന്ന് രാവിലെ 7:30ന് കുർബാന അർപ്പിക്കും. കൺവെൻഷന്റെ സമാപനദിനമായ ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാർഥന, ഗാനശുശ്രൂഷ. 6.30ന് ഫാ. മാത്യു വയലാമണ്ണിൽ വചനസന്ദേശം നൽകും. 8.45ന് പാത്രിയർക്കീസ് ബാവായുടെ മുൻസെക്രട്ടറി മാത്യൂസ് മോർ തീമോത്തിയോസ് സമാപനസന്ദേശം നൽകും.