വൈക്കം: ഉദയനാപുരം ചാത്തൻ കുടി ക്ഷേത്രത്തിൽ നടന്നുവരുന്ന കനകധാരയജ്ഞവും ലക്ഷാർച്ചനയും നാളെ സമാപിക്കും. സമാപന ദിവസം രാവിലെ 5 ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന കലശപൂജക്ക് ശേഷം 5.30ന് മഹാസുക്യത ഹോമം നടത്തും. രാവിലെ 6 മുതൽ 10 വരെ നടക്കുന്ന കനകധാരയജ്ഞത്തിനും ലക്ഷർച്ചനക്കും ശേഷം സമർപ്പണ ചടങ്ങുകളും കലശാഭിഷേകവും നടക്കും. കലശ മണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് തലേ ദിവസം പൂർത്തിയാക്കിയ കലശവും സമാപനദിനത്തിലെ കലശവും അഭിഷേകം ചെയ്യും. അതിന് ശേഷമാണ് യജ്ഞ പ്രസാദ വിതരണവും അന്നദാനവും. 11.30 ന് സൗന്ദര്യലഹരി, വൈകിട്ട് 5ന് വാദ്യ കലാകാരനായ തേരോഴി രാമകുറുപ്പിനെ ചാത്തൻ കുടി ക്ഷേത്രത്തിന്റെ പേരിലുള്ള മാതംഗി സുവർണ്ണ കീർത്തി മുദ്ര നല്കി ആദരിക്കും. തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ നൂറിലധികം കലാകരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം അരങ്ങേറും.
ഇന്ന് രാവിലെ 5 ന് കുമാരനെല്ലൂർ ക്ഷേത്രം തന്ത്രി കടിയക്കോൽ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കലശപൂജയും 5.30ന് മഹാശ നീശ്വര പൂജയും നടത്തും. 11 ന് പാരായണം, പ്രസാദമൂട്ട് വൈകിട്ട് 7ന് തിരുവനന്തപുരം എസ്. പി. തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാളിയൂട്ട് ഭഗവതി നൃത്തനാടകം.