തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി.യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യുണിയന്റെ 221 അടിയം ശാഖയിലെ വനിതസംഘത്തിന്റെ വർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി സുലഭാസജിവ് അദ്ധ്യക്ഷത വഹിച്ചു. യുണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റെ മഞ്ചുസജി ഉദ്ഘാടനം ചെയ്തു. ശാഖാ വനിതാ സംഘം പ്രസിഡന്റ് ഉഷാ തങ്കൻ, സ്വാഗതം പറഞ്ഞു. ശാഖാ വനിതാ സംഘം സെക്രട്ടറി പ്രമീളാ പ്രസാദ്, റിപ്പോട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭരണ സമതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സുമാ ചന്ദ്രൻ അക്രതത്തിൽ വൈസ് പ്രസിഡന്റായി ടീനാ ബൈജു കൂരാപ്പളിൽ, സെക്രട്ടറിയായി പ്രമീളാ പ്രസാദ്, ഖജാൻജിയായി മായാ മോഹനൻ, യുണിയൻ കമ്മിറ്റിയായി മഞ്ചു സജി, സലിജ അനിൽ, പൊന്നമ്മാ രവീന്ദ്രൻ, ബിന്ദു ശിവൻ മഹിളാമണി, സിനികുഞ്ഞുമോൻ മഞ്ചുഷാ പ്രസാദ്, ഷിജി ശിവദാസ്, വിദ്യാ ഷാജി, എന്നിവരെ തെരഞ്ഞെടുത്തു. ശാഖാ സെക്രട്ടറി വിജയൻ പറയിൽ, പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ വൈസ് പ്രസിഡന്റ് വി. കെ. രഘുവരൻ എന്നിവർ പ്രസംഗിച്ചു.