കോട്ടയം: ഇടുക്കി ശാന്തൻപാറ ഫാംഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷിനെ (31) കൊലപ്പെടുത്തിയശേഷം കത്തിച്ച് കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതി ശാന്തൻപാറ മഷ്റൂം ഹട്ട് ഫാംഹൗസ് മനോജർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി വസിം (32), രണ്ടാം പ്രതി റിജേഷന്റെ ഭാര്യ ലിജി കുര്യൻ (29) എന്നിവരെ 14ന് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇപ്പോൾ ഇവർ മുംബെയ് പനവേൽ ജയിലിലാണ്. നവംബർ ഏഴിനാണ് റിജേഷ് കൊല്ലപ്പെട്ടത്. മൃതദേഹം കത്തിച്ചശേഷം ഫാംഹൗസ് അങ്കണത്തിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കേസ്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഫാം ഹൗസ് മാനേജരായിരുന്ന വസിം കാമുകിയായ ലിജിയുമായി മുംബെയിലേക്ക് മുങ്ങുകയായിരുന്നു. ഒന്നര വയസുകാരി ജോവാനയുമായാണ് ഇവർ ഒളിവിൽ പോയത്. മുംബെയിലെത്തി രണ്ടാം ദിവസം മകൾ ജോവാനെ വിഷം നല്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ബോധമറ്റ് കിടന്ന ഇരുവരെയും പൊലീസ് ആശുപത്രിയിലാക്കി. മകളെ കൊലപ്പെടുത്തിയതിന് മുംബെയ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.