വൈക്കം : കുലശേഖരമംഗലം തേവലക്കാട് ധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും മകര സംക്രമ മഹോത്സവവും 7 മുതൽ 15 വരെ നടക്കും. ഭദ്രദീപ പ്രകാശനവും വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി നിർവഹിക്കും. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം 7ന് വൈകിട്ട് 6.30ന് ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും. യജ്ഞാചാര്യൻ തിരുവെങ്കിടപുരം ഹരികുമാർ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 12ന് രാവിലെ 11.30ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 14ന് രാവിലെ 8.30ന് സ്വധാമഗമനം, 11ന് ഭാഗവത സംഗ്രഹം തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് കുംഭകുടം, 15ന് രാവിലെ 11ന് കലശാഭിഷേകം തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് ദേശതാലപ്പൊലി, 6.30ന് ദീപക്കാഴ്ച, 8ന് നൃത്താർച്ചന, 9ന് വലിയഗുരുതി.