പാലാ: സിവിൽ സ്റ്റേഷൻ വളപ്പിൽ പുതുതായി പണിത കംഫർട്ട് സ്റ്റേഷൻ പൊതു ജനങ്ങൾക്കു തുറന്നു കൊടുക്കണമെന്ന് ഇന്നലെ ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം പാലാ നഗരസഭാധികാരികളോട് ആവശ്യപ്പെട്ടു. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലാണ് രേഖാമൂലം പരാതി നൽകിയത്. കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിനെപ്പറ്റി 'കേരളകൗമുദി ' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയത്. എത്രയും വേഗം കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭയ്ക്ക് കത്തു നൽകാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനമെടുത്തു.