കോട്ടയം: കേരളകോൺഗ്രസ് (എം) പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയുള്ളൂവെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. അവസാന ആറ് മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുക്കണമെന്ന് യു.ഡി.എഫിൽ ധാരണ ഉണ്ടാക്കിയിട്ടില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം അജിത് രാജിവച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയെന്ന പ്രചാരണത്തെക്കുറിച്ചറിയില്ല .യു.ഡി.എഫ് ധാരണ ഉണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. .