s-d-suresh-babu

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ അടിയന്തിര കൗൺസിൽ യോഗം യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശന്റെ അദ്ധ്യക്ഷതയിൽ കൂടി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരിപൂർണ പിന്തുണ അറിയിച്ചു കൊണ്ടുള്ള പ്രമേയം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടുകൊണ്ടു സംഘടനയെ തളർത്തുന്നതിനായി നടത്തുന്ന കുപ്രചാരണങ്ങളിൽ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. യോഗത്തിന്റയും യൂണിയനുകളുടെയും ശാഖകളുടെയും സ്ഥാപനങ്ങളുടെയും ഇന്നത്തെ വളർച്ചയ്ക്ക് നിർണ്ണായക പങ്കു വഹിച്ചു മുന്നോട്ടു പോകുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയന്റെയും കീഴിൽ ഉള്ള 30ശാഖകളുടെയും പരിപൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ആണു അവതരിപ്പിച്ചത്. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, ബോർഡ് അംഗം എസ്. രവി, കെ.എസ്. അജീഷ് കുമാർ, യു.എസ്. പ്രസന്നൻ, പി.കെ. ജയകുമാർ, രഞ്ജിത് മഠത്തിൽ, അച്ചു ഗോപി, സുലഭ സജീവ്,വി.കെ. രഘുവരൻ തുടങ്ങിയവർ പ്രസംഗിച്ചു.