chayakarankulam

ചങ്ങനാശേരി: പായിപ്പാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കൊല്ലാപുരത്തെ ചായക്കാരൻ കുളം നാശത്തിന്റെ വക്കിൽ.
പഞ്ചായത്തിലെ തന്നെ പ്രധാനപെട്ട കുളം എന്ന നിലയിൽ ഇത് സംരക്ഷിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഫലമായി

കുളത്തിന്റെ ആഴം വർദ്ധിപ്പിച്ചു ചുറ്റും കല്ലുകെട്ടി മനോഹരമാക്കാൻ 75 ലക്ഷം രൂപ അനുവദിക്കുകയും പണികൾ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നിറഞ്ഞു കിടക്കുന്ന മണ്ണു നീക്കം ചെയ്യാതെ അത്യാവശ്യ ഉപയോഗങ്ങൾക്കു പോലും കുളത്തെ ആശ്രയിക്കാൻ കഴിയില്ലന്ന് സമീപവാസികൾ പറയുന്നു. ഈ കുളം ആഴം വർദ്ധിപ്പിച്ച് സംരക്ഷണഭിത്തി കെട്ടി കുളം സംരക്ഷിക്കാൻ പഞ്ചായത്തധികാരികൾ അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ ഈ പൊതുകുളം വരും തലമുറക്ക് ഓർമയാകും.