കോട്ടയം: 'സിനിമ: കലയും ശാസ്ത്രവും 'എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ ദേശീയ ചലച്ചിത്ര സെമിനാർ സംസ്കൃത സർവകലാശാലാ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടക്കും. ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ മലയാള വിഭാഗം നടത്തുന്ന സെമിനാർ ഏഴിന് രാവിലെ 10ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.മാധവപ്രസാദ് (ഹൈദ്രാബാദ് സർവകലാശാല സാംസ്കാരിക പഠന വകുപ്പ് ) മുഖ്യ പ്രഭാഷണം നടത്തും . കമൽ, ശ്യാമപ്രസാദ്, രൺജിപണിക്കർ, ബീനാപോൾ, വിജയകൃഷ്ണൻ, പി.കെ.രാജശേഖരൻ, എതിരൻ കതിരവൻ, പി.എഫ് മാത്യൂസ്, ഹരികൃഷ്ണൻ, വിധു വിൻസന്റ്, സജിതാ മഠത്തിൽ, ജി.പി.രാമചന്ദ്രൻ ,ടി.ടി ശ്രീകുമാർ, മീനാ ടി. പിള്ള തുടങ്ങിയവർ സംസാരിക്കും .ചലച്ചിത്രമേഖലയിൽ പ്രമുഖരായ മുപ്പത്തഞ്ചോളം പേർ പ്രബന്ധങ്ങളവതരിപ്പിക്കും.