ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കേന്ദ്രഗവൺമെന്റ് അനുവദിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം സി.എഫ് തോമസ് എ.എൽ.എ നിർവഹിച്ചു. വയലാർ അവാർഡ് ജേതാവും ഐ.എസ്.ആർ.ഒ സയന്റിസ്റ്റുമായ ഡോ.വി.ജെ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.
പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ റോസ് കാഞ്ഞിരം കാലായിൽ, കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ, സിസ്റ്റർ ടിസാ പടിഞ്ഞാറേക്കര, അരുൺകുമാർ, എൽസമ്മ ജോബ്, സിസ്റ്റർ തെരേസ് മുട്ടത്തുപാറ, സിസ്റ്റർ ടെസി ആറ്റുമാലിൽ, സെബാസ്റ്റ്യൻ മുല്ലശ്ശേരി, വി.ജെ ലാലി, ജോണിയ ഗ്രേസ് ജോസഫ്, സേവ്യർ കെ.ജെ, ആൻസി കെ.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു.