കോട്ടയം: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചേർന്ന് വികസന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കും. ജില്ലാ ആസൂത്രണ സമിതി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശീലനം നൽകുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തും. ജല സ്രോതസുകൾ വീണ്ടെടുക്കുന്നതിനും പ്രളയക്കെടുതികൾ കുറയ്ക്കുന്നതിനുമായി സുജലം പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി യംഗം എം.പി സന്തോഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി വി.പി. റെജി, സമിതി അംഗങ്ങൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗ തീരുമാനങ്ങൾ
ക്ലീൻ കോട്ടയം, ഗ്രീൻ കോട്ടയം പദ്ധതി അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും
അജൈവ മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കും
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക്
സ്‌കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും
തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടി നടപ്പാക്കും