കൊടുങ്ങൂർ: സാമൂഹ്യസാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ വാഴൂർ ശ്രീനാരായണ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷം ഇന്ന്് നടക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ഉച്ചകഴിഞ്ഞ് 3.30ന് കുട്ടികളുടെ കലാപരിപാടികൾ .5ന് സമ്മേളനം ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. സെക്രട്ടറി സോമനാഥൻ പ്രവർത്തനറിപ്പോർട്ട് അവതരപ്പിക്കും.വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രോഫ.എസ്.പുഷ്‌ക്കലാദേവി സാന്ത്വനഫണ്ട് വിതരണം ചെയ്യും. തുടർന്ന് വയലിൻസോളോ.