മേലുകാവ്: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക പ്രഥമ ബിഷപ്പ് പരേതനായ കെ. മൈക്കിൾ ജോണിന്റെ സഹോദരൻ വാളകം കുഴിയാനിക്കൽ കെ.എം. നൈനാൻ (75) നിര്യാതനായി. മീനച്ചിൽ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, മൂന്നിലവ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, ഇരുമാപ്ര പട്ടികവർഗ വികസന ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ: പരേതയായ മേരി ഇരുമാപ്രമറ്റം തെക്കേപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: നാൻസി, സുകു, നിസി (നഴ്‌സ്, പി.എച്ച്.സി. അഗളി). മരുമക്കൾ: സന്തോഷ് തോമസ് (കെ.എസ്.ഇ.ബി. ജനറേഷൻ മൂലമറ്റം), അജിത, അരുൺ ജോൺസൺ (ഐ.എസ്.ആർ.ഒ. തിരുവനന്തപുരം). സംസ്കാരം ഇന്ന് 2ന് വാളകം സെന്റ് ലൂക്‌സ് സി.എസ്.ഐ. പള്ളി സെമത്തേരിയിൽ.