അടിമാലി:ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു.കല്ലാർ അറുപതാംമൈൽ വെളളത്തറ വീട്ടിൽ സേവ്യറിന്റെ മകൻ ജാക്‌സൺ (ജേക്കബ് - 40) ആണ് മരിച്ചത്.കെ.എസ്.ആർ.ടി.സി മൂന്നാർ ഡിപ്പോയിലെ കണ്ടക്ടറാണ്. കഴിഞ്ഞ ദിവസം അടിമാലി ടൗണിലാണ് അപകടം.റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ജേക്കബിനെ ബൈക്ക് ഇടിച്ചത്.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മാതാവ: ജെസി .സഹോദരി :ജാൻസി.സംസ്‌കാരം തിങ്കളാഴ്ച കല്ലാർ സെന്റ് ജൂഡ് ചർച്ച് സെമിത്തേരിയിൽ.