അമയന്നൂർ: എസ്.എൻ.ഡി.പി യോഗം അമയന്നൂർ ശാഖ ഗുരുദേവക്ഷേത്രത്തിലെ വാർഷികോത്സവം 11ന് കൊടിയേറി 15ന് സമാപിക്കും. അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, ഗുരുദേവ ഭാഗവതപാരായണം, കലശപൂജ, കലശാഭിഷേകം, ഗുരുദേവ സഹസ്രനാമാർച്ചന, ദീപാരാധന തുടങ്ങിയ ക്ഷേത്രചടങ്ങുകൾ എല്ലാദിവസവും ഉണ്ടാകും. കൂടാതെ ഒന്നാം ഉത്സവദിവസമായ 11ന് രാവിലെ 9ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6.45ന് കൊടിയേറ്റ്, രാത്രി 8ന് ഡാൻസ്, 12ന് വൈകിട്ട് 7.30ന് സാഹിത്യമത്സരങ്ങൾ, 13ന് രാത്രി 8ന് കലാസന്ധ്യ, 14 ന് വൈകിട്ട് 7.30ന് പ്രഭാഷണം, 15ന് കാലാസന്ധ്യ, 9ന് ഇളനീർതീർത്ഥാടനം, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, രാത്രി 8ന് നാടകം എന്നിവയാണ് മറ്റ് പ്രധാനപരിപാടികൾ.