വൈക്കം: തലയാഴം പഞ്ചായത്തിൽ ക്ലീൻ തലയാഴം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ സെന്റർ തുറന്നു. പഞ്ചായത്തിലെ 15 വാർഡുകളിൽ നിന്നും കർമ്മസേന പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ സെന്ററിൽ സംഭരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണിത്. നേരത്തെ പഞ്ചായത്തിൽ നിന്നും സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടുത്തുരുത്തി ബ്ലോക്കിലെ ഷെഡ്ഡിംങ് യൂണിറ്റിലേക്കാണ് മാറ്റിയിരുന്നത്. പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള കർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മറ്റും മാലിന്യങ്ങൾ ശേഖരിച്ച് കളക്ഷൻ സെന്ററിൽ സംഭരിക്കും. ഇതുവഴി ഗ്രാമത്തെ മാലിന്യ വിമുക്തമാക്കുകായാണ് ലക്ഷ്യം. കളക്ഷൻ സെന്റർ സി. കെ. ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്ററ് ജി. രജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത സഹായസ്ഥാപനം കോ-ഓർഡിനേറ്റർ കെ. ജെ. ജോസഫ് പദ്ധതി വിശദീകരിച്ചു. ലിജി സലഞ്ച്‌രാജ്, പി. എസ്. പുഷ്‌കരൻ, പി. എസ്. മുരളീധരൻ, ജെൽജി വർഗ്ഗീസ്, ഷീജ ബൈജു, ഇ. വി. അജയകുമാർ, എൻ. പി. ജ്യോതി, ടി. സി. പുഷ്പരാജൻ, സന്ധ്യ അനീഷ്, ചിഞ്ചു സുനീഷ്, കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.