വൈക്കം: മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന മാർഗഴി കലശം സമാപിച്ചു. തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തിമാരായ ടി.ഡി നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി ,കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവനാരായണൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി.ആഴാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. കലശാഭിഷേകത്തിനും പന്തീരടി പൂജയ്ക്കും ശേഷം ഭഗവാന്റ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. കൊല്ലം വാസുദേവൻ എന്ന ഗജവീരൻ തിടമ്പേറ്റി. വൈക്കം സുമോദ്, കലാപീഠം ബാബു, വെച്ചൂർ വൈശാഖ്,, വൈക്കം കാർത്തിക് , ഷിജു എന്നിവർ മേളം ഒരുക്കി. അത്താഴ ശ്രീബലി ആന പുറത്താണ് എഴുന്നള്ളിച്ചത്.ക്ഷേത്ര പ്രതിഷ്ഠാ സമയത്ത് പരശുരാമനാൽ നിശ്ചയിപ്പെട്ട പ്രധാന ആട്ടവിശേഷമാണ് മാർഗഴി കലശമെന്നാണ് വിശ്വാസം.കലശത്തിന്റെ ഭാഗമായി മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രുദ്രപൂജ്യയും നാളെ ഉദയനാപുരം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും നടത്തും.