വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന കുലശേഖരമംഗലം തുണ്ടപ്പറമ്പിൽ പരേതനായ സി.ഐ സുലൈമാന്റെ ഭാര്യ ഫാത്തിമ ബീവി (86) നിര്യാതയായി. മക്കൾ: സീനത്ത് (റിട്ട. സെക്ഷൻ ഓഫീസർ, സെക്രട്ടേറിയറ്റ്), നസീമ, റഹീമ, അബ്ദുൽ അസീസ് (ബഹ്‌റൈൻ), വഹീദ, നൗഷാദ്, അൻവർ (ഷാർജ). മരുമക്കൾ : ഷെരീഫ് (റിട്ട. അണ്ടർ സെക്രട്ടറി, ധനവകുപ്പ്), കരീമുള്ള (റിട്ട. മാനേജർ, എച്ച്.എൻ.എൽ, വെള്ളൂർ), സൈനുദ്ദീൻ (മസ്‌കറ്റ് ), റസിയ, സൈനുദ്ദീൻ (ഡെവലപ്‌മെന്റ് ഓഫീസർ, എൽ.ഐ.സി), ഫാരിഷ (ആരോഗ്യ വകുപ്പ്), ബിന്ദു. ഖബറടക്കം നടത്തി.