പത്തനാട് : ഒമ്പതാമത് കങ്ങഴ ഹിന്ദുമത കൺവെൻഷൻ പത്തനാട് ദേവീക്ഷേത്ര മൈതാനത്ത് ഉദ്ഘാടനം ചെയ്തു. നാളെ കൺവെൻഷൻ സമാപിക്കും. ഹിന്ദുമത കൺവെൻഷൻ ചെറുകോൽപ്പുഴ പ്രസിഡന്റ് പി.എസ് നായർ ഉദ്ഘാടനം ചെയ്തു. കങ്ങഴ ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂരപ്പൻ കോളേജ് പ്രൊഫസർ സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തി. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ സെക്രട്ടറിയും മുൻ എം.എൽ.എയുമായ മാലേത്ത് സരളാദേവി, ചെറുകോൽപ്പുഴ കൺവെൻഷൻ വനിതാ വേദി പ്രസിഡന്റ് രത്‌നമ്മ വി. പിള്ള, ടി.ആർ രവീന്ദ്രൻ, എം.പി മോഹനൻ നായർ, വി.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കങ്ങഴ ഹിന്ദുമത കൺവെൻഷൻ ജനറൽ സെക്രട്ടറി വി. ഗിരീഷ് സ്വാഗതവും കെ.എസ് രവീന്ദ്രൻ നന്ദിയും പറഞ്ഞു.