കോട്ടയം: മുട്ടമ്പലത്തെ മുറി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ടുകളി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഈസ്റ്റ് പൊലീസ് അറസറ്റ് ചെയ്തു. 93,800 രൂപ പിടിച്ചെടുത്തു. ചീട്ടുകളി സ്ഥലത്തു നിന്നും മാങ്ങാനം സ്വദേശി വികാസ് (32) , വാകത്താനം സ്വദേശി ജിജോ (31), കോട്ടയം സ്വദേശി ജയ്‌സൺ (36), ഏറ്റുമാനൂർ സ്വദേശി ഫിലിപ്പ് (50), ചങ്ങനാശരി സ്വദേശി രാകേഷ് (35) എന്നിവരെയാണ് ഈസറ്റ് എസ്.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. മുട്ടമ്പലത്തെ മുറി കേന്ദ്രീകരിച്ച് വൻ തോതിൽ ലക്ഷങ്ങൾ മുടക്കി ചീട്ടുകളി നടക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഈസറ്റ് എസ്.ഐ മഹേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജൻ, എ.എസ്.ഐ ഗോപകുമാർ, ഷാജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അഷറഫ്, സിവിൽ പൊലീസ് ഓഫിസർ ഷിജു,സ്റ്റെഫിൻ, മോൻസി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തുടർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.