വൈക്കം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം (ജോസഫ്) വിഭാഗം തലയോലപ്പറമ്പിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി. പള്ളിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി വടക്കേ മയ്യോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് കടവൻ, ജോസ് ജേക്കബ് വേലിക്കകം, ജില്ലാ സെക്രട്ടറി സി.ജെ.ജോൺ പാലയ്ക്കകാലാ, വനിതാ സംഘം ജില്ലാ പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്തംഗം സജിമോൻ വർഗീസ്, സിറിൽ ജോസഫ്, ഷൈലാ അംബുജാക്ഷൻ, ലൗസി തോമസ്, രാജു പട്ടശേരി, പോൾ അലക്‌സ് തുടങ്ങിയവർ പ്രസംഗിച്ചു.