തമ്പലക്കാട്: തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 9ന് കൊടിയേറും. 16നാണ് ആറാട്ട്. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി കല്ലാരവേലിൽ പരമേശ്വര ശർമ്മയുടെയും കാർമ്മികത്വത്തിലാണ് ക്ഷേത്രചടങ്ങുകൾ. ഉത്സവത്തോടനുബന്ധിച്ച് ഏഴാമത് തമ്പലക്കാട് ഹിന്ദുമഹാസമ്മേളനം 11 മുതൽ 14 വരെ തീയതികളിൽ വൈകിട്ട് 7.30ന് നടക്കും.
9 മുതൽ 15 വരെ തീയതികളിൽ ക്ഷേത്രത്തിൽ രാവിലെ 9നും വൈകിട്ട് ഏഴിനും മഹാദേവന് പുഷ്പാഭിഷേകം, പാർവതി ദേവിക്ക് പൂമൂടൽ, ശ്രീകൃഷ്ണന് പുഷ്പാഭിഷേകം. 9ന് രാവിലെ 7മുതൽ നാരായണീയ പാരായണം തമ്പലക്കാട് ശ്രീമഹാദേവ നാരായണീയ സമിതി. വൈകിട്ട് 5ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം. 6.30ന് തിരുവാതിര വിളക്ക്, 7ന് കൊടിയേറ്റ്. 7.30ന് തമ്പലക്കാട് വിവിധ ബാലഗോകുലങ്ങളുടെ ഭക്തിഗാനസുധയും വിവിധ കലാപരിപാടികളും. 9.30ന് തിരുവാതിരകളി-ലക്ഷ്മി വിലാസം എൻ.എസ്.എസ് വനിതാസമാജം, അഖിലകേരള വിശ്വകർമ്മ മഹിളാ സമാജം എന്നിവരുടെ നേതൃത്വത്തിൽ.
10ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ-ലാസ്യ സ്‌കൂൾ ഒഫ് ഡാൻസ്. 11ന് വൈകിട്ട് 7.30ന് ഹിന്ദുമഹാസമ്മേളനം ഉദ്ഘാടന സഭ. എൽ. ഗിരീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. 9.30ന് നാദലയ താള സംഗമം. 12ന് രാവിലെ 10ന് സർപ്പപൂജ, 12ന് ഉത്സവബലി ദർശനം, 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7.30ന് ഹിന്ദുമഹാസമ്മേളനം. പ്രഭാഷണം-ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമി, 9ന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യ.
13ന് വൈകിട്ട് 7.30ന് ഹിന്ദുമഹാസമ്മേളനം. പ്രഭാഷണം-ബ്രഹ്മചാരി സുധീർചൈതന്യ, 9ന് നൃത്തസന്ധ്യ-തപസ്യ സ്‌കൂൾ ഒഫ് ഡാൻസ്. 14ന് വൈകിട്ട് 7.30ന് ഹിന്ദുമഹാസമ്മേളനം സമാപന സമ്മേളനം. പ്രഭാഷണം-ബ്രഹ്മചാരി സുധീർചൈതന്യ, 9ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. 15ന് പള്ളിവേട്ട, രാവിലെ 8ന് ശ്രീബലി, തിരുനടയിൽ പറ, വൈകിട്ട് 4ന് കാഴ്ചശ്രീബലി, സേവ, തിരുനടയിൽ പറ. രാത്രി 8ന് മാജിക് ഷോ, 9ന് പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട, പള്ളിവേട്ട തിരിച്ചുവരവ്.
ആറാട്ട് ദിനമായ 16ന് രാവിലെ 6ന് യാത്രാഹോമം. വൈകിട്ട് 4ന് ആറാട്ട് ബലി, കൊടിയിറക്കൽ, തിരുനടയിൽ പറ, ആറാട്ട് പുറപ്പാട്. തുടർന്ന് മഹാകാളിപാറ ക്ഷേത്രക്കടവിൽ ആറാട്ട്. 8ന് തിരിച്ചെഴുന്നള്ളത്ത്. 9ന് ബാങ്ക് ജംഗ്ഷനിൽ സ്വീകരണം. 10ന് ഗോപുരത്തിങ്കൽ സ്വീകരണം. മയൂരനടനം, ഗോപുരത്തിങ്കൽ പറ, ദീപക്കാഴ്ച. തുടർന്ന് ക്ഷേത്രത്തിൽ വലിയ കാണിക്ക, ആറാട്ട് കലശാഭിഷേകം. 11.30ന് നൃത്തനാടകം-മഹാരുദ്രൻ.