പൊൻകുന്നം: എരുമേലി പേട്ടകെട്ടിന് പ്രസാദമായി അവൽപ്പൊതി വിതരണം ചെയ്യാൻ വെള്ളാള മഹാസഭ ജില്ലാപ്രതിനിധി സമ്മേളനംതീരുമാനിച്ചു. മഹിഷിനിഗ്രഹത്തിനെത്തിയ മണികണ്ഠന് എരുമേലി പുത്തൻവീട്ടിൽ തറവാട്ടിൽ നിന്ന് അവൽ നൽകിയ സ്മരണ പുതുക്കിയാണിത്.
അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾക്കും പതിനായിരക്കണക്കിന് സ്വാമിമാർക്കും അവൽപ്രസാദം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണത്തിന് യൂണിയൻ തലത്തിലും ഉപസഭകളിലും സമിതികൾ രൂപവത്ക്കരിക്കും. 11ന് എരുമേലി സർവ്വസിദ്ധി വിനായക ക്ഷേത്രത്തിൽ ജില്ലയിലെ ഗുരുസ്വാമിമാരെ ആദരിക്കുന്നതിന് സംഗമമൊരുക്കുന്നതിനും പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
പൊൻകുന്നത്ത് നടന്ന സമ്മേളനം ജില്ലാപ്രസിഡന്റ് വി.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.ഡി.അരവിന്ദാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.വിജയൻ റിപ്പോർട്ടും ട്രഷറർ വി.എൻ.ഹരിഹരസുതൻ കണക്കും അവതരിപ്പിച്ചു. വി.ആർ.വിജയകുമാർ, ടി.പി.രവീന്ദ്രൻപിള്ള, കെ.കെ.മുരളീധരൻ പിള്ള, എം.എ.രാജപ്പൻപിള്ള, എം.ബി.ബിനു, സി.പി.ശശികുമാർ, എ.പി.ഇന്ദുലാൽ, വി.എസ്.ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ വി.സുരേഷ്‌കുമാർ, സുരേന്ദ്രൻ മേലേതിൽ തുടങ്ങിയവർ സംഘടനാ ചർച്ചകൾക്ക് നേതൃത്വം നൽകി.